ജില്ലാശുപത്രിയിലെ പ്രവേശന പാസ് നിരക്ക് 4 രൂപയില്‍ തന്നെ തുടരും.
മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശന പാസ് നിരക്ക് 4 രൂപ നിരക്കില്‍ തന്നെ തുടരും.ഇന്ന് സൂപ്രണ്ട് ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.അടുത്ത എച്ച്.എം.സി യോഗത്തില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കും.പ്രവേശന ഫീസ് 4 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ചര്‍ച്ചയില്‍ സൂപ്രണ്ട് ഡോ.ജിതേഷ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്,കെ.എം ഫ്രാന്‍സിസ്, അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍