തിരുനെല്ലിയില്‍ ഭാഗവത സപ്താഹവും വിഷു ഉത്സവവും
മാനന്തവാടി:തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ നാലു മുതല്‍ 11 വരെ ഭാഗവത സപ്താഹം നടത്തും. യജ്ഞാചാര്യന്‍ പ്രേമിക് ദാസന് ശ്രീകാന്ത് ശര്‍മയുടെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹം നടത്തുക. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ദൈവത്താര്‍ മണ്ഡപത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കല്‍ ഘോഷ യാത്ര നടത്തും. 6.30 ന് ആചാര്യവരണം. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന് നമ്പൂതിരി യജ്ഞദീപം തെളിയിക്കും. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഭാഗവത പാരായണം നടത്തും. ഏപ്രില്‍ 12 മുതല്‍ 15 വരെ ക്ഷേത്രത്തില്‍ വിഷു ഉത്സവം നടത്തും. 15ന് പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിഷുക്കണിയൊരുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്സി. ഓഫീസര്‍ കെ.സി. സദാനന്ദന്, ട്രസ്റ്റി പി.ബി. കേശവദാസ്,ദേവസ്വം മാനേജർ പി.കെ. പ്രേമചന്ദ്രൻ , ടി.സന്തോഷ് കുമാർ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍