മിച്ചഭൂമി തരംമാറ്റല്‍ വിജിലന്‍സ് അന്വേഷിക്കണം: എസ്.ഡി.പി.ഐ
വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജില്‍ റിസോര്‍ട്ട്,റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി മിച്ചഭൂമി തരംമാറ്റി വില്‍പ്പന നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇടത് നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പാവപ്പെട്ടവന് കിടപ്പാടമില്ലാതെ തെരുവിലുറങ്ങുമ്പോള് മുതലാളിമാര്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥ ഭരണ ഏജന്‍സികളെ ജനം തിരിച്ചറിയണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പൊതുജനത്തെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എസ് ഡി പി ഐ വയനാട് ജില്ലാ പ്രസിഡണ്ട് പി ആര് കൃഷ്ണന്‍കുട്ടി,സെക്രട്ടറി ഹംസ വാര്യാട് എന്നിവര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍