ഡെപ്യൂട്ടി കളക്ടര്‍ ടി സോമനാഥന് കൈക്കൊണ്ട മുഴുവന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കണം :യൂത്ത് കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി :വയനാട് ജില്ലയിലെ ഭൂമി കുംഭകോണം അതീവ ഗൗരവമുള്ള വിഷയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ യുടെ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി കളക്ടര്‍ അടക്കമുള്ള ഉന്നതര്‍ ഉള്‍പ്പെടെയുള്ള ലോബിയാണ് ഇതിന് പിന്നിലു ള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് .ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഡെപ്യൂട്ടി കളക്ടര്‍ ടി സോമനാഥന് തീരുമാനമെടുത്ത ഫയലുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇതിന് മുന്‍പും ഇത്തരം അഴിമതി നടത്തിയിട്ടുണ്ടോ എന്നറിയാന്‍ കഴിയൂ.അഴിമതിക്കെതിരെ സംസാരിക്കുന്ന കാനം രാജേന്ദ്രന് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണെമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍