സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ ക്യാമ്പ് നാളെ ആരംഭിക്കും
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ കണിയാമ്പറ്റ ജി. എം. ആര്. എസില്‍ നടക്കും. ഗുല്‍മകായ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് രണ്ടിന് വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി അരുള്‍ ബി. കൃഷ്ണ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യാതിഥിയായിരിക്കും. ആറിന് രാവിലെ 11ന് സി. കെ. ശശീന്ദ്രന് എം. എല്‍. എ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. അസ്മത്ത് അധ്യക്ഷത വഹിക്കും. 700 എസ്.പി.സി കേഡറ്റുകള്‍ പങ്കെടുക്കും. അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ. ഡി. ജി. പി എസ്. ആനന്ദകൃഷ്ണന് മുഖ്യാതിഥിയാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍