ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കെ.സുരേന്ദ്രന് വിരമിച്ചു
സുല്‍ത്താന്‍ബത്തേരി ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കെ.സുരേന്ദ്രന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.ചീരാല്‍ ഗവ.മോഡല്‍ ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപകനായി സര്‍വ്വീസ് തുടങ്ങിയ കെ.കെ.സുരേന്ദ്രന് കോഴിക്കോട് , കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ ഡയറ്റില്‍ ലക്ചററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡി.പി.ഇ.പി കാലയളവില്‍ മാനന്തവാടി ബി.ആര്.സി യില്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍, എസ്.ആര്.ജി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.മലയാളം മിഷന്, എസ്.സി.ഇ.ആര്. ടി എന്നിവയില്‍ പുസ്തക രചനയിലും പങ്കാളിയായിരുന്നു. ആദിവാസി ഭാഷ പരിചയപ്പെടുത്തുന്ന അക്കാദമിക് രചനയായ നായം, ജേനു എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്. ബേബി ഉഷയാണ് ഭാര്യ. സുഭാഷ് ചന്ദ്രന്, സുര്‍ജിത്ത് എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍