ബാലാവകാശവാരാചരണം; മാധ്യമ അവാര്‍ഡ് ജയ്സണ്‍ തോമസിന് സമ്മാനിച്ചു.
കല്പറ്റ: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വയനാട് ചൈല്ഡ്ലൈന് കേന്ദ്രം ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മലയാളമനോരമ ലേഖകനായ ജയ്സണ്‍ തോമസിന് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ. സി.കെ ശശീന്ദ്രന് സമ്മാനിച്ചു.കുട്ടികളുടെ അവകാശങ്ങള്‍, അവരനുഭവി ക്കുന്ന പ്രശ്നങ്ങള്‍,സംരക്ഷണ സംവിധാനങ്ങള്‍, ബാലസൗഹൃദ തദ്ദേശഭരണം എന്നിവ അടിസ്ഥാ നമാക്കി 2017 നവംബര്‍ 17 ന് പ്രസിദ്ധീകരിച്ച കരുതാം കുട്ടികളെ,ഡിസംബര്‍ 1 ന് പ്രസിദ്ധീ കരിച്ച കുഞ്ഞേ മാപ്പ് എന്നീ റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേഷ് എഴുത്തച്ഛന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ചൈല്ഡ്ലൈന് ഡയറക്ടര്‍ സി.കെ ദിനേശന്, കോ-ഓഡിനേറ്റര്‍ മജേഷ് രാമന്, ജയ്സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ലാതല പെയിന്റിംഗ് മത്സരത്തില്‍ വിജയികളായ ഷൈഖ ഫാത്തിമ. കെ, അലന് ജോ സേവ്യര്‍ (എല്‍.പി. വിഭാഗം),മുഹമ്മദ് റിഹാന് ടി, ഭവ്യനാഥ്, (യുപി. വിഭാഗം), അഭിനന്ദ് ശ്യാം, .അഭിനന്ദ ഷാജു (ഹൈസ്ക്കൂള് വിഭാഗം), യദുകൃഷ്ണ, അജയ് ശ്യാം (ഹയര്‍സെക്കണ്ടറി വിഭാഗം) എന്നിവര്‍ക്ക് എം എല്‍ എ സി.കെ. ശശീന്ദ്രന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍