കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ ഒച്ചിനെ കണ്ട സംഭവം;പ്രതിഷേധവുമായി എം.എസ്.എഫ്
വൈത്തിരി:ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഇറച്ചിക്കറിയില്‍ ഒച്ചിനെക്കണ്ട സംഭവത്തില്‍ എം.എസ്.എഫ് ഓറിയന്റല്‍ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. എം.എസ്.എഫ് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രിന്‍സിപ്പലിനു പരാതി രേഖയായി നല്‍കുകയും ചെയ്തു. വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എം.എസ്.എഫ് മുന്നറിയിപ്പ് നല്കി.യൂണിറ്റ് ഭാരവാഹികളായ ജവാദ് , അനീസ്,മിഥിലാജ്,നാഫില്‍,അമീന്,അസ്ലം, അജ്മല്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍