എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കൊപ്പത്ത് പാറമ്മല്‍ കെ.പി നാഷിദ് (23) ആണ് പിടിയിലായത്.എല്‍.എസ്.ഡി സ്റ്റാമ്പ് മൈസൂരില്‍ നിന്നും താമരശ്ശേരിയിലേക്ക് കടത്തവെ മുട്ടില്‍ ടൗണില്‍ വെച്ചാണ് കല്‍പ്പറ്റ എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.താമരശ്ശേരിയിലേക്ക് വില്‍പ്പന നടത്താന്‍ വേണ്ടിയാണ് കൊണ്ടുപോകുന്നതെന്നും,3000 രൂപ വിലക്കാണ് ഇത് മൈസൂരില്‍ നിന്നും വാങ്ങിയതെന്നും ഇയാള്‍ പറഞ്ഞു.20 മില്ലിഗ്രാം എല്‍.എസ്.ഡി ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തു.എന്‍.ഡി.പി.എസ് വകുപ്പ് അനുസരിച്ച് എല്‍.എസ്.ഡി വാണിജ്യ അളവില്‍ ഉള്ളതിന് കേസ് രജിസ്റ്റര്‍ ചെയ്തു.ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്.എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സി.അബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.പ്രിവന്റീവ് എക്സൈസ് ഓഫീസറായ പി.ബാബുരാജ്.സിവില്‍ എക്സൈസ് ഓഫീസര്‍ അജീഷ് ടി.ബി,സജീവ്.ഒ,സാബുസി.ഡി ,ജോബിഷ്,എം.സി ചന്ദ്രന്,വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിബിത ഇ.വി,നിഷ സി.വി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍