വടക്കനാട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചൈല്‍ഡ് പ്രൊട്ടക്ട് ടീം
ബത്തേരി:വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ വടക്കനാടന്‍ ജനത നടത്തുന്ന നിരാഹാര സമരത്തിന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാ കമ്മിറ്റി സമരം പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.കുഞ്ഞു മക്കള്‍ ഉള്‍പ്പെടെയുള്ള ഒരു ജനതയുടെ സൈ്വര്യ ജീവിതത്തിന് തടസ്സമാകുന്ന വന്യമൃഗ ശല്യത്തിന് എതിരെ വടക്കനാടന്‍ ജനത നടത്തുന്ന സമരം ന്യായമാണെന്നും,സര്‍ക്കാര്‍ അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും, ചൈല്‍ഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സി പി ടി വയനാട് ജില്ലാ രക്ഷാധികാരി മാത്യു എബ്രഹാം, ജില്ലാ പ്രസിഡന്റ് വിനോദ് അണിമംഗലത്, ജില്ലാ ആക്ടിംഗ് സെക്രട്ടറി ചന്ദ്രന് വൈക്കത്ത്, ജില്ലാ ട്രഷറര്‍ വിഷ്ണു വേണുഗോപാല്‍,ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് പ്രാസ്കോ, ജില്ലാ ജോയിന്‍ സെക്രട്ടറി അനുരാഗ് നാരായണന്, ജില്ലാ എക്സിക്യൂട്ടീവ് ടി ന് സജിത്ത്, സി പി ടി ബത്തേരി മണ്ഡലം കോഡിനേറ്റര്‍ ജാഫര്‍ സാദിഖ്, മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ എം, മണ്ഡലം സെക്രട്ടറി അജ്മല്‍ കൈപ്പഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍