അന്താരാഷ്ട്ര വനിതാ വാരാഘോഷം ബോധവത്കരണ പരിപാടി നടത്തി
അന്താരാഷ്ട്ര വനിതാ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനം, സാമൂഹ്യനീതി വകുപ്പുകളുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കല്പറ്റ എം. ജി. ടി ഹാളില്‍ ബോധവത്കരണ പരിപാടി നടത്തി. സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ സുനിത കെ. പി ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരക്ഷണത്തിനായി നിരവധി നിയമങ്ങളുണ്ടെങ്കിലും സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടാകേണ്ടതുണ്ടെന്ന് സബ് ജഡ്ജ് പറഞ്ഞു.സമൂഹത്തില്‍ ഇത്തരമൊരു മാറ്റമുണ്ടാക്കാനായി കൂട്ടായ പ്രവര്‍ത്തനം വേണം. പണ്ടുകാലത്ത് സ്ത്രീകള്‍ക്കുള്ള അവസ്ഥയില്ല ഇന്ന് സമൂഹത്തിലുള്ളത്. എന്നാല്‍ ഇൗ മാറ്റം മതിയോ എന്ന് ആലോചിക്കണം. ഭരണഘടനയും നിരവധി നിയമങ്ങളും സ്ത്രീയ്ക്കും പുരുഷനും സമത്വം വാഗ്ദാനം ചെയ്യുന്നു. എങ്കിലും ചില അസന്തുലിതാവസ്ഥ നിലനില്‍ക്കുകയാണ്. കുട്ടികളുടെ, പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ, സ്വഭാവ രൂപീകരണത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയും വരവ് കുട്ടികളുടെ സ്വഭാവത്തെ പലതരത്തില്‍ ബാധിക്കുന്നു. കുട്ടികള്‍ എത്ര സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു, അവര്‍ എവിടെയെല്ലാം പോകുന്നു എന്നുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. മിക്ക കുട്ടികളുടെയും ഫോണ്‍ ലോക്ക് ചെയ്തിരിക്കുന്നത് കാണാം. കുട്ടികളിലെ പ്രതികൂല പ്രവണതകള്‍ മുള്ളയിലേ നുള്ളാന്‍ ശ്രദ്ധിക്കണമെന്നും സബ് ജഡ്ജ് പറഞ്ഞു.
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. പി. അബ്ദുള്‍ ഖാദര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ നിഷ വി. ഐ, ശിശുസംരക്ഷണ ഓഫീസര്‍ കെ. കെ. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. സ്ത്രീ ശാക്തീകരണവും സമൂഹവും എന്ന വിഷയത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് മുന്‍ അംഗം ഗ്ലോറി ജോര്‍ജും സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്‍സണും ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍