പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ:തൊഴിലുറപ്പ് മേഖലയോട് കേന്ദ്ര ഗവണ്മെന്റ് കാണിക്കുന്ന അവഗണനക്കെതിരെ എന്‍ ആര് ഇ ജി വര്‍ക്കേഴ്സ് യൂണിയന് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫിീസിലേക്ക് മാര്‍ച്ച് നടത്തി.സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ഗഗാറിന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ബീന വിജയന് അധ്യക്ഷത വഹിച്ചു.എ.എന്‍.പ്രഭാകരന് സ്വാഗതം പറഞ്ഞു.ജീവിത ചിലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അടിയന്തിരമായി കൂലി വര്‍ദ്ധിപ്പിക്കണം,തൊഴില്‍ സ്ഥലത്ത് മരണമോ മറ്റ് അപകടങ്ങളോ സംഭവിച്ചാല്‍ ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം.മഹാ ഭൂരിപക്ഷവും തൊഴിലിന് വരുന്നത് സ്ത്രീകള്‍ ആയതിനാല്‍ തൊഴില്‍ സമയം പുനക്രമീകരിക്കണം.ഈ പദ്ധതിക്ക് കേന്ദ്രഗവണ്മെന്റ് നീക്കിവെയ്ക്കുന്ന ബഡ്ജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കണം.കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം നടത്തിയത്. പി.സി.ഹരിദാസന്,എ.വി.ജയന്,ബാബു അഹ്ദുറഹിമാന്‍,എല്‍.സി.ജോര്‍ജ്ജ്,സത്താര്‍,ബെന്നി,മുരളി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍