എസ്.ഡി.പി.ഐ വാഹനപ്രചരണജാഥ മാര്‍ച്ച് 17ന്
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ അഴിമതി നടത്തിയ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് .ഡി.പി.ഐ മാര്‍ച്ച് 17 ശനിയാഴ്ച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളില്‍ വാഹന പ്രചരണജാഥ നടത്താന്‍ മുനിസിപ്പല്‍ കമ്മറ്റി തീരുമാനിച്ചു, കൈക്കൂലി വാങ്ങുകയും യതീംഖാന ഫണ്ട് മുക്കുകയും ചെയ്ത മുപ്പത്തിരണ്ടാം ഡിവിഷന് കൗണ്‍സിലര്‍ വി ഹുസൈന്, ചിറക്കര കുടിവെള്ള പദ്ധതിയില്‍ നടത്തിയ അഴിമതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മുപ്പത്തിനാലാം ഡിവിഷന് കൗണ്‍സിലര്‍ വി.യു.ജോയി, മുപ്പത്തിയാറാം ഡിവിഷന് കൗണ്‍സിലര്‍ സക്കീന ഹംസ തുടങ്ങിയവര്‍ രാജിവെക്കണമെന്നും, തയ്യാറായില്ലെങ്കില്‍ പൊതുജനങ്ങള്‍ ഇവരെ ബഹിഷ്കരിക്കാന്‍ തായാറാകണമെന്നും ആവശ്യപ്പെട്ടാണ് ജാഥ സംഘടിപ്പിക്കുന്നത്.യോഗത്തില്‍ എസ് ഡി പി ഐ മാനന്തവാടി മുനിസിപ്പല്‍ പ്രസിഡണ്ട് നൗഫല്‍ പഞ്ചാര കൊല്ലി അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി സുബൈര്‍, രജീഷ്,ഫിറോസ്, സലാം, ജാഫര്‍ കുഴിനിലം, റഷീദ്, തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍