മൈസൂര്‍ മാനന്തവാടി റോഡ് റെയില്‍ ബദല്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കണം:കെ.എസ്.എസ്.പി.യു
മൈസൂരില്‍ നിന്നും മാനന്തവാടി വഴിയുള്ള റോഡ് റെയില്‍വേ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെ.എസ്.എസ്.പി.യു) മാനന്തവാടി മുന്‍സിപ്പല്‍ വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. കെ.എം.ഫിലിപ്പുമാസ്റ്റര് നഗറില്‍ നടന്ന സമ്മേളനം മാനന്തവാടി എം.എല്‍.എ.ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. എം. ജമാലുദ്ദീന്‍ കുട്ടി അദ്ധ്യക്ഷനായിരുന്നു.കെ.പി.സുകുമാരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും പി.പ്രഭാകരന് വരവുചെലവു കണക്കും, ജില്ലാ സെക്രട്ടറി എസ്.സി.ജോണ്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ. അജയകുമാര്‍ മാസ്റ്റര്‍ സാംസ്കാരിക പ്രഭാഷണം നടത്തി.ഏറ്റവും നല്ല ഏരിയയായി തെരഞ്ഞെടുത്ത മാനന്തവാടി ഏരിയക്ക് എന്‍.ജെ.ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി കുര്യാക്കോസ് സമ്മാനിച്ചു. ജില്ലാപ്രസിഡന്റ് പി.രാജന്, ട്രഷറര്‍ റ്റി.ഗോപിനാഥന്, നളിനി കെ.ചന്ദ്രന് ,മണി പൊന്നോത്ത്, പി.റ്റി.മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.കെ.വി.എത്സി സ്വാഗതവും എ.കെ.ശ്രീധരന് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: എം. ജമാലുദ്ദീന്‍ കുട്ടി (പ്രസിഡന്റ്) പി.കെ.ലീലാ ഭായി, ഇ.സി.മാത്യു (വൈസ് പ്രസിഡന്റുമാര്‍) കെ.പി.സുകുമാരന്‍ (സെക്രട്ടറി) കെ സൈനബ, കെ.വി.എത്സി (ജോയിന്റ് സെക്രട്ടറിമാര്‍) പി.പ്രഭാകരന് (ട്രഷറര്‍)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍