കട്ടില വെയ്പ് കര്‍മ്മം നടത്തി
തോണിച്ചാല്‍: സി.പി.ഐ.എം തോണിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റി നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ കട്ടില വെയ്പ് സി.പി. ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് നിര്‍വ്വഹിച്ചു. തോണിച്ചാല്‍ കല്ലടിക്കുന്ന് നിവാസിയായ ലക്ഷ്മി അക്കയ്ക്കാണ് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി വീട് വെച്ച് നല്‍കുന്നത്. 35 വര്‍ഷത്തിലധികമായി തോണിച്ചാലില്‍ താമസിക്കുന്ന ലക്ഷ്മി അക്കയ്ക്ക് മതിയായ രേഖ കളൊ ന്നുമില്ലാത്തതിനാല് സ്വന്തമായ സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല. മാനസിക വളര്‍ച്ച യെത്താത്ത പ്രായ പൂര്‍ത്തിയായ മകളും പ്രായാധിക്യമുള്ള ഭര്‍ത്താവുമാണ് ലക്ഷ്മി അക്കയുടെ കൂടെ താമസം. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെയും, ഉദാരമതികളുടെയും, സ്വാശ്രയ സംഘങ്ങളുടെയും സഹായത്തോടെ സി.പി.എം വീട് വച്ച് നല്കാന് തീരുമാനിച്ചത്. കട്ടില വെയ്പ് ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കെ.പി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി.വത്സന്, കെ.കെ. അംബുജാക്ഷി, വി.ടി.കെ. ദിനേശന്, എന്‍.എ മാധവന്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍