'നമോ സന്ദേശ് ക്യാമ്പയിനു'മായി യുവമോര്‍ച്ച
തോണിച്ചാല്‍: നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച 'നമോ സന്ദേശ് ക്യാമ്പയിന് ' സംഘടിപ്പിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചാണ് യുവമോര്‍ച്ച ക്യാമ്പയിന് സംഘടിപ്പിച്ചത്. ക്യാമ്പയിന് യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു.പോസ്റ്റല്‍ മാനന്തവാടി സബ് ഡിവിഷനല്‍ ഇന്‍സ്പെക്ടര്‍ എം.വിനോദ് , മെയ്ല് ഓവര്‍സിയര്‍ പോള്‍, പോസ്റ്റ് മാസ്റ്റര്‍ ജീവന പി.വി തുടങ്ങിയവര്‍ സംസാരിച്ചു. പി. സൂര്യദാസ് , രാഗില്‍ പ്രേം, പ്രേംജിത്ത് ഒ.കെ, പ്രദീപ് കുമാര്‍, അനൂപ് പി.ജി, സന്ദീപ് പി.എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍