കൽപ്പറ്റ

വനിതാ എസ്.ഐ ടി.കെ. മിനിമോള്‍ ഇനി ഇന്‍സ്‌പെക്ടര്‍; വയനാട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് നിയമനം

വനിതാ എസ്.ഐ ടി.കെ. മിനിമോള്‍ ഇനി ഇന്‍സ്‌പെക്ടര്‍; വയനാട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് നിയമനം

കല്‍പ്പറ്റ: പോലീസ് സേനയിലെ നേട്ടങ്ങളുടെ പട്ടികയില്‍ വനിതാ എസ്.ഐ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ടി.കെ. മിനിമോള്‍ ഇനി ഇന്‍സ്‌പെക്ടര്‍. വാളാട് സ്വദേശിനിയായ ടി.കെ. മിനിമോള്‍ (38) വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറായി നിയമിതയായി.2018 ബാച്ചില്‍ എസ്.ഐ ആയി പരിശീലനം പൂര്‍ത്തിയാക്കി ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച അഞ്ചുപേരില്‍ ഏക വനിതയാണ് മിനിമോള്‍. 2019ല്‍ കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ആദ്യമായി എസ്.ഐ ആയി നിയമിതയായത്.തുടര്‍ന്ന്  മീനങ്ങാടി, കല്‍പ്പറ്റ, കോഴിക്കോട് നല്ലളം, കണ്ണൂര്‍ കേളകം, പേരാവൂര്‍ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ എസ്.ഐയായി പ്രവര്‍ത്തിച്ചു. 2025ല്‍ വെള്ളമുണ്ട, പടിഞ്ഞാറത്തറ സ്‌റ്റേഷനുകളിലും എസ്.ഐയായി സേവനമനുഷ്ഠിച്ചു. വെള്ളമുണ്ട, പടിഞ്ഞാറത്തറ സ്‌റ്റേഷനുകളില്‍ എസ്.എച്ച്.ഒയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പോലീസ് സേനയിലെ പ്രവര്‍ത്തന മികവിലൂടെ ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയ മിനിമോളുടെ നേട്ടം നാടിനും അഭിമാനമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ