പടിഞ്ഞാറത്തറ: പ്രവര്‍ത്തനം നിലച്ച കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ആശ്രയവും ആലംബവും അത്താണിയും ആവേണ്ട ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കഴിഞ്ഞ സര്‍ക്കാറിന്റെ കാലം മുതല്‍ നിര്‍ജീവമായിരിക്കുകയാണ്. കുടിശ്ശികയായി കിടക്കുന്ന 16 മാസത്തെ പെന്‍ഷന്‍, വിവാഹം ചികിത്സ,പ്രസവം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സഹായങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തുക വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല,മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബത്തിന് ലഭിക്കേണ്ട മരണാനന്തര സഹായം പോലും ലഭ്യമാക്കാന്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലം മുതല്‍ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡിന് സാധിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളിലെല്ലാം അടിയന്തിരനടപടികള്‍ സ്വീകരിക്കാനും ബോര്‍ഡ് പ്രവര്‍ത്തനം പുന:സ്ഥാപിക്കാനും പുതുതായി ഭരണത്തിലേറിയ തൊഴിലാളികള്‍ക്കും പൊതുജങ്ങള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന വി ഡി സതീശന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ജോര്‍ജ് മണ്ണത്താനി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജീവന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി കെ അബ്ദുറഹിമാന്‍, ഏലിയാമ്മ മാത്തുക്കുട്ടി, ഒ കെ വാസുദേവന്‍,സിഎം ലെനീഷ് തുടങ്ങിയവര്‍ സംസാരിച്ചു
അഭിപ്രായങ്ങൾ (Comments)