കല്‍പ്പറ്റ: മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിന് അതത് സമയങ്ങളില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് പുനരുദ്ധാരണം ചെയ്യുന്നതിന് ബന്ധപ്പെട്ട് വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്ന് വയനാട് ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍ദേശിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പുഴകളുടെയും തോടുകളുടെയും ഓരങ്ങളില്‍ നിര്‍മിച്ച വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.എ മജീദ് യോഗത്തില്‍ നിര്‍ദേശിച്ചു. വനമേഖലയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഫെന്‍സിങ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ അന്താരാഷ്ട്ര ആര്‍ച്ചറി അക്കാദമി സ്ഥാപിക്കുന്നതിന്റെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. മൂപ്പൈനാട് മൊബൈല്‍ മള്‍ട്ടി പര്‍പ്പസ് ഷെല്‍ട്ടര്‍ ഹോമിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി നിര്‍മാണപ്രവൃത്തി ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കമാലുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)