മേപ്പാടി: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ (കെ.യു.എച്ച്.എസ്) പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയുടെ പ്രഥമ ഫാം.ഡി ബാച്ച്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതോടെ കോളേജിന്റെ അക്കാദമിക മുന്നേറ്റത്തില്‍ ശ്രദ്ധേയമായ നേട്ടമായി ഇത് മാറി.വയനാട് മേപ്പാടി നസീറ നഗറില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് 2016ലാണ് സ്ഥാപിതമായത്. ഫാര്‍മസി വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നല്‍കുന്ന സ്ഥാപനത്തിന്റെ ആദ്യ ഫാം.ഡി ബാച്ചിന്റെ വിജയം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഭിമാനമായി.പഠനത്തോടൊപ്പം ക്ലിനിക്കല്‍ പരിശീലനം, ഗവേഷണം, സാമൂഹിക ആരോഗ്യ ബോധവല്‍ക്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം രോഗീകേന്ദ്രീകൃത പരിചരണം, മരുന്നുകളുടെ സുരക്ഷിതവും യുക്തിസഹവുമായ ഉപയോഗം, ആരോഗ്യപ്രവര്‍ത്തകരുമായുള്ള സഹകരണം എന്നിവയില്‍ വിദ്യാര്‍ഥികളുടെ അറിവും പ്രായോഗിക കഴിവുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നിലവില്‍ കോളേജില്‍ നടന്നുവരുന്നു.
ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയുടെ പ്രഥമ ഫാം.ഡി ബാച്ചിന് നൂറുമേനി വിജയം
അഭിപ്രായങ്ങൾ (Comments)