മേപ്പാടി: കര്‍ഷകരുടെ ഉന്നമനം, ഗ്രാമീണ വികസനം, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി റീജിയന്റെ ആഭിമുഖ്യത്തില്‍ മേപ്പാടിയില്‍ മെഗാ കാര്‍ഷിക വായ്പാ മേള സംഘടിപ്പിച്ചു. പരിപാടിയില്‍ ബാങ്കിന്റെ വിവിധ കാര്‍ഷിക വായ്പാ പദ്ധതികളെക്കുറിച്ചും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സഞ്ജു മാംഗ്രുല്‍ക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ എന്‍., ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ് റാഫി, വാര്‍ഡ് മെമ്പര്‍ ബാബു കെ., കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ മോഹന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയന്‍, ബാങ്കിംഗ് റിസോഴ്‌സ് പേഴ്‌സണ്‍ ബാലന്‍ കെ.പി. എന്നിവര്‍ സംബന്ധിച്ചു.
വായ്പയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി മേപ്പാടി കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളും ഒരുക്കിയിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഥീൗ ലെിേ
അഭിപ്രായങ്ങൾ (Comments)