കല്‍പ്പറ്റ: അറിവിന്റെയും മികവിന്റെയും പോരാട്ടവേദിയായ 2026-27 അധ്യയന വര്‍ഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിസ്‌കിഡ് (WizKid) സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയ്ക്ക് ചരിത്രനേട്ടം. സംസ്ഥാനത്തെ മികച്ച പ്രതിഭകളോട് മാറ്റുരച്ച് എം.ടി.ഡി.എം.എച്ച്.എസ് തൊണ്ടര്‍നാട് സ്‌കൂള്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലയുടെ യശസ്സ് വാനോളമുയര്‍ത്തി. ദില്‍നാഥ്, ശ്രേയ യാദവ്, ഡോണ സജി എന്നിവരടങ്ങിയ ടീമാണ് വിജയം കൈവരിച്ചത്. വിശ്രമമില്ലാത്ത പരിശീലനവും അര്‍പ്പണബോധവും ഒരേ മനസ്സോടെയുള്ള കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് സമാനതകളില്ലാത്ത വിജയഗാഥയാണ്. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ട വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ മറികടന്ന മിടുക്കരായ കേഡറ്റുകള്‍ക്ക് കരുത്തും കൃത്യമായ ദിശാബോധവും പകര്‍ന്നുനല്‍കിയത് പരിശീലകരുടെയും സംഘാടകരുടെയും നിസ്വാര്‍ത്ഥമായ പ്രയത്‌നമാണ്.
സംസ്ഥാനതലത്തില്‍ വയനാടിന്റെ വിജയക്കൊടി; SPC WizKid മത്സരത്തില്‍ രണ്ടാം സ്ഥാനം എം.ടി.ഡി.എം.എച്ച്.എസ് തൊണ്ടര്‍നാടിന്
അഭിപ്രായങ്ങൾ (Comments)