കല്‍പ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി മികച്ച യുവ സംരംഭകര്‍ക്ക് നല്‍കുന്ന യൂത്ത് ഐക്കണ്‍ ബിസിനസ് അവാര്‍ഡിന് മക്കിയാട് ദീപു ടി ട്രേഡിംഗ് കമ്പനി െ്രെപവറ്റ് ലിമിറ്റഡ് ഉടമ പി.എ. ദീപുവിനെ തെരഞ്ഞെടുത്തു.രണ്ട് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന ഈ അവാര്‍ഡ് ആദ്യമായാണ് വയനാട്ടിലേക്ക് എത്തുന്നത്.ചെറുകിട തേയില കര്‍ഷകരുടെ തേയില കൊളുന്തിന് സ്ഥിരവും മികച്ചതുമായ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭം ഇന്ന് 500ഓളം കര്‍ഷകരുടെ വിശ്വാസമായി മാറിയതാണ് ദീപുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
1998ല്‍ ചെറുകിട തേയില കര്‍ഷകനായാണ് ദീപു പ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് കൊളുന്തിന് ന്യായമായ വിലയും വിപണിയും ലഭിക്കാത്ത അവസ്ഥ നേരിട്ട് മനസ്സിലാക്കിയതോടെ 2000ല്‍ മക്കിയാട് കേന്ദ്രീകരിച്ച് സ്വന്തം തോട്ടത്തിലെ തേയിലയും മറ്റ് കര്‍ഷകരില്‍ നിന്നുള്ള കൊളുന്തും ശേഖരിച്ച് വിവിധ ഫാക്ടറികളില്‍ എത്തിച്ചുനല്‍കുന്ന പ്രവര്‍ത്തനം തുടങ്ങി.
ഇന്ന് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഫാക്ടറികളുമായി ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തനം തുടരുന്നു. ഏകദേശം 500ഓളം ചെറുകിട കര്‍ഷകരില്‍ നിന്ന് കൊളുന്ത് ശേഖരിക്കുന്നതോടൊപ്പം 300 ഏക്കര്‍ പാട്ടത്തോട്ടവും 20 ഏക്കര്‍ സ്വന്തം തോട്ടവും കൃഷി ചെയ്യുന്നു. 100ല്‍ അധികം തൊഴിലാളികള്‍ക്ക് നേരിട്ടും അല്ലാതെയുമായി തൊഴില്‍ നല്‍കുന്നു.
ഫാക്ടറികളില്‍ നിന്നുള്ള അനുഭവം ഉപയോഗിച്ച് 2023ല്‍ മക്കിയാട് കേന്ദ്രീകരിച്ച് ഡി.ടി.ടി.സി ടീ ലോഞ്ച് ആരംഭിക്കുകയും 'ബ്രെയിന്‍വേവ് പ്രീമിയം ടീ' എന്ന ബ്രാന്‍ഡില്‍ ചായപ്പൊടി വിപണിയിലെത്തിക്കുകയും ചെയ്തു. ഇന്ന് വയനാട്ടിലെ 500ഓളം വ്യാപാര സ്ഥാപനങ്ങളില്‍ ബ്രെയിന്‍വേവ് ചായപ്പൊടി ലഭ്യമാണ്.
നവംബര്‍ 29, 30 (ഞായര്‍, തിങ്കള്‍) ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടക്കുന്ന യൂത്ത് വിംഗ് സംസ്ഥാന കോണ്‍ക്ലേവിന്റെ ഭാഗമായ ചടങ്ങില്‍ രാജ്യസഭാ എം.പി സി. സദാനന്ദന്‍ മാസ്റ്റര്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും.
ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, പി.കെ. ബാപ്പു ഹാജി, പി. കുഞ്ഞാവു ഹാജി, എസ്. ദേവരാജന്‍, എ.ജെ. ഷാജഹാന്‍, ജോജിന്‍ ജോയി, സലീം രാമനാട്ടുക്കര, കെ. ഉസ്മാന്‍, നൗഷാദ് കെ തുടങ്ങിയ സംസ്ഥാന, ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികളായ അക്രം ചുണ്ടയില്‍, സിജോ മോന്‍ ജോസ്, ഷൈജല്‍ കുന്നത്ത് എന്നിവര്‍ അറിയിച്ചു.
അഭിപ്രായങ്ങൾ (Comments)