കൽപ്പറ്റ

കാട്ടുതീ തടയാന്‍ വിബിജിറാംജി പദ്ധതിയില്‍ ഫയര്‍ ലൈന്‍ പ്രവര്‍ത്തിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്.

കാട്ടുതീ തടയാന്‍ വിബിജിറാംജി പദ്ധതിയില്‍ ഫയര്‍ ലൈന്‍ പ്രവര്‍ത്തിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്.

തരിയോട്: കാട്ടുതീ പടരുന്നത് തടയുന്നതിനും അതിന്റെ വ്യാപനം കുറയ്ക്കുന്നതിനും വന്യമൃഗ ശല്യം കുറക്കുന്നതിനും വേണ്ടി കാട്ടിലെ പുല്ലുകള്‍, കുറ്റിച്ചെടികള്‍, ഉണങ്ങിയ ഇലകള്‍, മറ്റ് സസ്യാവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്ത് മണ്ണിന്റെ അടിത്തട്ട് വരെ വൃത്തിയാക്കി തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പദ്ധതിയായ വിബിജിറാംജിയില്‍ ഉള്‍പ്പെടുത്തി നൂതന സൗകര്യം ഒരുക്കിയ കല്‍പ്പറ്റ ബ്ലോക്കിലെ ആദ്യ ഗ്രാമപഞ്ചായത്തായി തരിയോട് മാറി. പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം  വനാതിര്‍ത്തിയില്‍ വെച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ നിര്‍വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി മുഖ്യാതിഥിയായിരുന്നു.

 ഈ പ്രവര്‍ത്തി നടപ്പിലാക്കുന്നതോടെ വന്യമൃഗ ശല്യം ഗണ്യമായി കുറക്കുന്നതിന് സാധിക്കുമെന്നതിനൊപ്പം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും സാധിക്കും. തരിയോട് വന സംരക്ഷണ സമിതി പ്രസിഡന്റ് സണ്ണി ജോര്‍ജ്, കല്‍പ്പറ്റ ബിഡിഒ രാജേന്ദ്രന്‍ എം പി, ജോ.ബിഡിഒ സുരേന്ദ്രന്‍ പി എന്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍ പാര്‍വതി രാജ്, ബിഎഫ്ഒമാരായ കേളു പി സി, സി എസ് ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു ടി സ്വാഗതവും എസ്എഫ്ഒ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ