മുട്ടില്‍: വയനാടിന്റെ കലാ സാംസ്കാരിക പൈതൃകം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് സ്കൂള്‍ കലോത്സവമെന്ന് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്. 45 ാം മത് വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
125 ഓളം വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ വയനാടിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക പൈതൃകവും മനോഹരമായി അവതരിപ്പിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇത്തരം കലോത്സവങ്ങളന്നും കലോത്സവം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍, സ്കൂള്‍ മാനേജ്മെന്റ്, വിവിധ സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകരെയും എം.എല്‍ എ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷനായ പരിപാടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ഡി.ഇ.ഒ കെ.കെ ചിത്രലേഖ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സല്‍മ മോയി, ജിനി തോമസ്, ഡി.പി.ഒ മാരായ പി.എം ചൗഹാര്‍, നിസാര്‍ കമ്പ, ഹയര്‍ സെക്കന്‍ഡറി കോഓര്‍ഡിനേറ്റര്‍ പി.എ അബ്ദുള്‍, മുട്ടില്‍ ഡബ്ല്യൂ.ഒ.എച്ച്.എസ് സ്കൂള്‍ പ്രിന്സിപ്പാല് എന്‍.യു അന്‍വര്‍ ഗൗസ്, വൈത്തിരി എ.ഇ.ഒ കെ.ടി അഷറഫ്, മാനന്തവാടി എ.ഇ.ഒ എം സുനില്‍ കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)