കല്‍പ്പറ്റ: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) വയനാട് ജില്ലാ കണ്‍വെന്‍ഷനും പത്താം വാര്‍ഷികാഘോഷവും കല്‍പ്പറ്റ മസാറിന്‍ റെസ്‌റ്റോറന്റില്‍ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആസിഫ് തിരുവനന്തപുരം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.സി. ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഷബീര്‍ പെരുമ്പാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനൂപ് കെ., എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അതുല്യ മാഡം എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.ജില്ലാ ജനറല്‍ സെക്രട്ടറി പ്രജീഷ് പുഴമുടി, ജില്ലാ ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഭാരവാഹികള്‍ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രസ്ഥാനം രൂപീകൃതമായി പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, പത്ത് വര്‍ഷം മുന്‍പ് ആലുവ പുഴയുടെ തീരത്ത് ഒരു കൂട്ടം വ്യാപാരികള്‍ കൈകോര്‍ത്തു പിടിച്ച് തുടക്കം കുറിച്ച യാത്രയും, ക്ഷമയും സ്‌നേഹവും പരസ്പര ധാരണയും കൈമുതലാക്കി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ ചരിത്രവും ചടങ്ങില്‍ പങ്കുവെച്ചു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരെ ചടങ്ങില്‍ അനുസ്മരിച്ചു.വരുംകാലങ്ങളിലും വ്യാപാരികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
അഭിപ്രായങ്ങൾ (Comments)