കല്‍പ്പറ്റ: വയനാട് ടൂറിസം മേഖലയിലെ സംരംഭകരെ ഏകോപിപ്പിച്ച് ടൂറിസം വികസനം ലക്ഷ്യമിട്ട് കൊണ്ടുള്ള വിഷന്‍ 2030 പോസ്റ്റര്‍ പ്രകാശനം നടത്തി.ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ട്രാവല്‍ ഏജന്‍സി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിന്റെ ടൂറിസം സാധ്യതകള്‍ക്ക് ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ പ്രചാരം നല്‍കുകയാണ് ഫെഡറേഷന്റെ ലക്ഷ്യം. ബീ ക്രാഫ്റ്റ് ചെയര്‍മാന്‍ ഉസ്മാന്‍ മദാരി വയനാട് ടൂറിസം ഫെഡറേഷന്‍ സെക്രട്ടറി മുഹമ്മദ് നിയാസ് ടി എന്നിവര്‍ ചേര്‍ന്ന് ' വിഷന്‍ 2030 ' ന്റെ പ്രകാശനം നിര്‍വഹിച്ചു ഫെഡറേഷന്റെ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ വി.പി അദ്ധ്യക്ഷത വഹിച്ചു.ബിടുബി കണക്ട് ശില്‍പശാല ഫാസില്‍ യൂസഫ് കെ.പി. ആല്‍ഫിന്‍ കെ, പ്രശോഭ് എഫ്, എന്നിവര്‍ നയിച്ചു. ഫൗണ്ടര്‍ മെംബര്‍ഷിപ്പ് കാംപയിന് രതീഷ് കെ , ജംഷീര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.അബ്ദുള്‍ ജലീല്‍ , നാസര്‍ ടാസ്‌ക്, മുഹമ്മദ് എം.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചുഷമീര്‍ ഒ എച്ച് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
വയനാട് ടൂറിസം ഫെഡറേഷന്‍ : 'വിഷന്‍ 2030' പോസ്റ്റര്‍ പ്രകാശനം ചെയ്തു
അഭിപ്രായങ്ങൾ (Comments)