കൽപ്പറ്റ

ലാപ്‌ടോപ്പുകളുടെയും ഫര്‍ണിച്ചറുകളുടെയും വിതരണോദ്ഘാടനം നടത്തി

ലാപ്‌ടോപ്പുകളുടെയും ഫര്‍ണിച്ചറുകളുടെയും വിതരണോദ്ഘാടനം നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്‍പ്പറ്റയ്ക്ക് അനുവദിച്ച ലാപ്‌ടോപ്പുകളുടെയും ഫര്‍ണിച്ചറുകളുടെയും വിതരണോദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ആര്‍ ബിനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. നിഷ, പി.ടി.എ പ്രസിഡന്റ് സി. ജയരാജന്‍, എസ്.എം.സി ചെയര്‍മാന്‍ സതീഷ് കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ പ്രഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുവിദ്യാലയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലൂടെ ലഭിച്ച ഈ സഹായം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ സഹായകമാകും.പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് സല്‍മ എം. നന്ദിയും പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ