വൈത്തിരി: പ്രഭാഷണങ്ങൾക്കും അനുഭവസാക്ഷ്യങ്ങൾക്കും അപ്പുറം നിശ്ശബ്ദതയിലൂടെയും മനസ്സിന്റെ ക്രമബദ്ധമായ പരിശീലനത്തിലൂടെയും ധ്യാനത്തിന് പുതിയൊരു അനുഭവതലം ഒരുക്കുകയാണ് വയനാട് വൈത്തിരിയിലെ ബോധിനി സ്കൂൾ ഓഫ് ക്രിസ്ത്യൻ മെഡിറ്റേഷൻ. ഫാദർ ജെയിംസ് മന്ത്രയുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്ന STR മെഡിറ്റേഷനാണ് ബോധിനിയുടെ പ്രധാന പ്രത്യേകത. Sacred Sound (വിശുദ്ധ ശബ്ദം), Tactile Touch (സ്പർശനം), Rhythm (താളം) എന്നീ മൂന്ന് ഘടകങ്ങൾ സംയോജിപ്പിച്ചുള്ള ധ്യാനരീതിയാണിത്. മനസ്സിലെ ചിന്തകളെ ബലമായി ഇല്ലാതാക്കുകയല്ല, മറിച്ച് അർത്ഥപൂർണമായ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ ക്രമീകരിക്കുകയാണ് ഈ ധ്യാനരീതിയുടെ ലക്ഷ്യം. 'Theory of Right Investment' അഥവാ ശരിയായ നിക്ഷേപ സിദ്ധാന്തം എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം. വിശുദ്ധ ബൈബിളിന്റെ ആത്മീയ ദർശനങ്ങളെയും മനസ്സിനെയും മസ്തിഷ്കത്തെയും കുറിച്ചുള്ള ആധുനിക ശാസ്ത്രീയ അറിവുകളെയും സമന്വയിപ്പിച്ചാണ് പരിശീലനം നൽകുന്നത്. വയനാടിന്റെ പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും നിറഞ്ഞ ബോധിനിയിൽ ധ്യാനം പ്രായോഗികമായി പഠിക്കാനും പരിശീലിക്കാനും അവസരമുണ്ട്. ആധുനിക ജീവിതത്തിലെ മാനസിക സമ്മർദങ്ങൾക്കും തിരക്കുകൾക്കുമിടയിൽ സ്വന്തം മനസ്സിലേക്ക് തിരിഞ്ഞുനോക്കാനും പ്രാർത്ഥനയുടെ ആന്തരിക അർത്ഥം തിരിച്ചറിയാനും ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്തമായ അനുഭവം നൽകുകയാണ് ബോധിനി സ്കൂൾ ഓഫ് ക്രിസ്ത്യൻ മെഡിറ്റേഷൻ.
ധ്യാനമെന്നാൽ ഒച്ചപ്പാടല്ല; നിശ്ശബ്ദതയിലൂടെ മനസ്സിനെ പരിശീലിപ്പിക്കുന്ന STR മെഡിറ്റേഷൻ
അഭിപ്രായങ്ങൾ (Comments)