കൽപ്പറ്റ

പാസ് വേഡ് ശില്‍പ്പശാല നടത്തി.

പാസ് വേഡ് ശില്‍പ്പശാല നടത്തി.

കാക്കവയല്‍: സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള ശേഷിയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് വയനാട് ജില്ലാ ഡെപ്യൂട്ടി കലക്ടര്‍  ജയശ്രീ എസ്. വാര്യര്‍ പ്രസ്താവിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഭപാസ് വേഡ് : വ്യക്തിത്വവികസന കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല കാക്കവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പി. ടി. എ പ്രസിഡണ്ട് എന്‍. റിയാസ് അധ്യക്ഷത വഹിച്ചു.


 ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ.നസീറ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബാവ കെ പാലുകുന്ന്, പ്രധാനാധ്യാപകന്‍ പി ടി സുരേഷ് ബാബു , എസ്.എം. സി ചെയര്‍മാന്‍ ടി.കെ സിറാജുദ്ദീന്‍,  ഉമ വിജയന്‍,  കെ.എന്‍ ഇന്ദ്രന്‍, എസ് കെ ശാലിനി, എന്‍. എസ്  ശ്രീഹരി  എന്നിവര്‍ പ്രസംഗിച്ചു. ടി.എം താലിസ് , കെ.എച്ച് ജറീഷ് എന്നിവര്‍ ക്ലാസ്സെടുത്തു. കാക്കവയല്‍, മീനങ്ങാടി, മുട്ടില്‍ ,പനങ്കണ്ടി എന്നീ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും തിരത്തെടുക്കപ്പെട്ട 110  പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ