കുപ്പാടിത്തറ: 2025-26 അധ്യയന വര്‍ഷത്തില്‍ കൈറ്റ് ഹരിത വിദ്യാലയം, ലിറ്റില്‍ കൈറ്റ്‌സ് എന്നീ സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി മാറിയ കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ ആദരിച്ചു.
സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച ചെറുവേരി മഹല്ല് സമ്മേളനത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.വിദ്യാലയത്തിനുള്ള ഉപഹാരം ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റഷീദ് കെ., പി.ടി.എ പ്രസിഡന്റ് ശ്രീനിവാസന്‍ കെ.എസ്., സ്റ്റാഫ് സെക്രട്ടറി ഹാരിസ് കെ. എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ആദരവ്
അഭിപ്രായങ്ങൾ (Comments)