മുട്ടില്‍: കുട്ടികളുടെ കഴിവുകളും സര്‍ഗാത്മകതയുമാണ് നാടിന്റെ യഥാര്‍ത്ഥ സമ്പത്തെന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു. മുട്ടില്‍ ഡബ്ല്യു.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 45-ാമത് വയനാട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു എം.എല്‍.എ.
കലോത്സവങ്ങള്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്താനും ആത്മവിശ്വാസം, കൂട്ടായ്മ, സഹിഷ്ണുത എന്നിവ പരിപോഷിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നുണ്ട്. മത്സരത്തിലെ തോല്‍വി ജീവിതത്തിലെ തോല്‍വിയല്ലെന്നും മത്സരാനുഭവങ്ങള്‍ ഭാവിയിലെ വിജയങ്ങള്‍ക്ക് അടിത്തറയാകുമെന്നും എം.എല്‍.എ പറഞ്ഞു. നവംബര്‍ 26 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്. എട്ട് വേദികളിലാണ് കലാപ്രകടനങ്ങള്‍ അരങ്ങേറുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തില്‍ സിനിമാതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ ഇ ചെയര്‍പേഴ്‌സണ്‍ സല്‍മാ മോയിന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിര സമിതി ചെയര്‍മാന്‍ വി.എന്‍ ശശീന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ നസീമ ടീച്ചര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ നിഷീദ് ചാഴിവയല്‍,
വടകര വി.എച്ച്. എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ കെ റസീന, എസ്.എസ്.കെ കോഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ സി. ഹസീന, എ .ഇ ഒമരായ ബി.ജെ ഷിജിത, കെ.ടി അഷ്‌റഫ്, എം സുനില്‍ കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,
ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ ജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലാപ്രതിഭകളുടെ സംഗമവേദിയായ കലോത്സവം നവംബര്‍ 26 ന് സമാപിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിക്കും. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അഭിപ്രായങ്ങൾ (Comments)