കൽപ്പറ്റ

കാര്‍ഷിക സര്‍വേ; വയനാട് ജില്ലാതല പരിശീലനം നടത്തി

കാര്‍ഷിക സര്‍വേ; വയനാട് ജില്ലാതല പരിശീലനം നടത്തി

കല്‍പ്പറ്റ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്കുള്ള 2026-27 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സര്‍വേയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. സെലീന ഉദ്ഘാടനം ചെയ്തു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൃത്യവും സമയബന്ധിതവുമായ വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ വകുപ്പിന്റെ പുതിയ  സോഫ്റ്റ്‌വെയര്‍ 'എയ്ഡ'  ആപ്ലിക്കേഷനിലൂടെ ഇ.എ.ആര്‍.എ.എസ് ഡാറ്റകളുടെ റിപ്പോര്‍ട്ടിങ്ങും റിസള്‍ട്ട് പ്രസിദ്ധീകരണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടിയുള്ള പരിശീലനവും ജീവനക്കാര്‍ക്ക് നല്‍കി. 2024-25 വര്‍ഷത്തെ  മണ്ണ് സംരക്ഷണ  സര്‍വേ റിപ്പോര്‍ട്ട് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. സെലീന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം സീയുസിന് നല്‍കി പ്രകാശനം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കമാലുദ്ദീന്‍, ജില്ലാ ഓഫീസര്‍ ബൈജു എല്‍ ദാസ്, ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ കെ.എസ് രഞ്ജിത്ത്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എം ഈശ്വര പ്രസാദ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിന്‍ ഗോപി, ജില്ലാ സര്‍വേ സൂപ്രണ്ട് റോയ് തോമസ്, എന്‍.എസ്.ഒ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സിതേഷ്, റിസര്‍ച്ച് ഓഫീസര്‍മാരായ പി അനഘ, എന്‍.ജെ ഷിബു, അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി. ഉമ്മര്‍കോയ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ