തരിയോട്: മണ്ണാര്‍ക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം പ്രവര്‍ത്തിപരിചയമേളയില്‍ തരിയോട് നിര്‍മ്മല ഹൈസ്‌ക്കൂള്‍ 56 പോയന്റുമായി ഓവറോള്‍ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളില്‍ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാര്‍വിങില്‍ നിഹാര പി ആര്‍ ,ഫൈബര്‍ ഫാബ്രിക്കേഷന്‍ ഗസല്‍ സാഗര്‍ എന്നിവര്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി.മികച്ച വിജയം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ വര്‍ക്ക് എക്‌സ്പിരിയന്‍സ് അധ്യാപിക അമ്പിളി തോമസിനെയും,
വിജയികളായ വിദ്യാര്‍ത്ഥികളെയും മാനേജ്‌മെന്റും പിടിഎ യും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.
മാനേജര്‍ ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍, പിടിഎ പ്രസിഡണ്ട് ജോണ്‍സന്‍ എം വി., എംപിടിഎ പ്രസിഡണ്ട് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റര്‍ ജോബി മാനുവല്‍, സ്റ്റാഫ് സെക്രട്ടറി സ്‌റ്റെല്ല സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)