കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 6 ഞായറാഴ്ച കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന വയനാട് ബൈസിക്കിള്‍ ചലഞ്ചിന്റെ ആറാം എഡിഷന്റെ ജേഴ്‌സി പ്രകാശനം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിര്‍വഹിച്ചു.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റുകളിലൊന്നായി സംഘടിപ്പിക്കുന്ന ചലഞ്ചില്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 200 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.പ്രകാശനച്ചടങ്ങില്‍ ബിഎംഎച്ച് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ അന്‍സില്‍, ക്ലബ് പ്രസിഡന്റ് ഡോ. സാജിദ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ ഹാഷിം യു.കെ., ശാദുലി പുനത്തില്‍, പ്രേംജിത്ത്, അസ്ലം, ഇബ്രാഹിം പരിയാരം എന്നിവര്‍ പങ്കെടുത്തു.
വയനാട് ബൈസിക്കിള്‍ ചലഞ്ച് ആറാം എഡിഷന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
അഭിപ്രായങ്ങൾ (Comments)