കൽപ്പറ്റ

അങ്കണവാടി കലോത്സവം 'കളിചിരിമേളം 2026' നടത്തി

അങ്കണവാടി കലോത്സവം 'കളിചിരിമേളം 2026' നടത്തി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം 'കളിചിരിമേളം 2026' ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. 16ാം മൈല്‍ ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവത്തില്‍ പഞ്ചായത്തിലെ 31 അങ്കണവാടികളില്‍ നിന്നായി 300ഓളം കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയില്‍ അധ്യക്ഷനായ പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഹാരിസ് കണ്ടിയാന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബീവി, യു.സി അമ്പിളി, ജനപ്രതിനിധികള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ