കല്‍പ്പറ്റ: മുണ്ടേരി സൃഷ്ടിഗ്രന്ഥശാല നേതിഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പുതുതായി രൂപീകരിച്ച സൃഷ്ടി ടാക്കീസ് മൂവി ക്ലബ്ബ് സംവിധായകന്‍ പ്രസീത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷാങ് യി മോ സംവിധാനം ചെയ്ത ചൈനീസ് ചിത്രം 'നോട്ട് വണ്‍ ലെസ് ' പ്രദര്‍ശിപ്പിച്ചു. സിനിമാ ചര്‍ച്ചയും നടത്തി. മുണ്ടേരി വയോമിത്രം ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് എം.പി മത്തായി അധ്യക്ഷത വഹിച്ചു. നേതി ഫിലിം സൊസൈറ്റി സെക്രട്ടറി സി.ആര്‍ രാധാകൃഷ്ണന്‍, പി.കെ അബു, ഗ്രന്ഥശാല സെക്രട്ടറി സി. ജയരാജന്‍, എം.കെ ഷിബു, കെ.ടി ശ്രീവത്സന്‍, കെ ഉണ്ണികൃഷ്ണന്‍, കെ.വി സെയ്തലവി ,കെ സതീഷ് കുമാര്‍, കെ ആര്‍ ചിത്രാവതി എന്നിവര്‍ സംസാരിച്ചു.
സൃഷ്ടി ടാക്കീസ് മൂവി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
അഭിപ്രായങ്ങൾ (Comments)