കൽപ്പറ്റ

സംസ്ഥാന ശാസ്‌ത്രോത്സവം: ടീച്ചിങ് എയ്ഡ് നിര്‍മാണത്തില്‍ വിനോദ് കുമാറിന് മൂന്നാം സ്ഥാനം

സംസ്ഥാന ശാസ്‌ത്രോത്സവം: ടീച്ചിങ് എയ്ഡ് നിര്‍മാണത്തില്‍ വിനോദ് കുമാറിന് മൂന്നാം സ്ഥാനം

കല്‍പ്പറ്റ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാമൂഹ്യശാസ്ത്രമേളയില്‍ പ്രൈമറി വിഭാഗം അധ്യാപകര്‍ക്കായുള്ള ടീച്ചിങ് എയ്ഡ് നിര്‍മാണത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി പടിഞ്ഞാറത്തറ എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ പുഷ്പത്തൂര്‍ വിനോദ് കുമാര്‍ അഭിമാനനേട്ടം സ്വന്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 28 അധ്യാപകര്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ഈ നേട്ടം.ആറാം ക്ലാസിലെ 'ഗ്ലോബില്‍ നിന്ന് ഭൂപടത്തിലേക്ക്' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിനോദ് കുമാര്‍ പഠനോപകരണങ്ങള്‍ തയ്യാറാക്കിയത്. കുട്ടികള്‍ നിത്യജീവിതത്തില്‍ കൈകാര്യം ചെയ്യുന്നതും ചിലവ് കുറഞ്ഞതുമായ വസ്തുക്കള്‍ ഉപയോഗിച്ച്, പ്രായോഗിക പരീക്ഷണങ്ങളിലൂടെ പാഠഭാഗത്തെ ആശയങ്ങള്‍ എങ്ങനെ ലളിതമായി കുട്ടികളിലേക്ക് എത്തിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രദര്‍ശനത്തിന്റെ പ്രധാന പ്രമേയം.

കോട്ടത്തറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയായ ദീപ്തി പി.എന്‍ ആണ് ഭാര്യ. ബി.ടെക് വിദ്യാര്‍ഥിയായ അഭിനന്ദ് പി.വി, കേന്ദ്രീയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനുനന്ദ് പി.വി എന്നിവര്‍ മക്കളാണ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ