കല്‍പ്പറ്റ: വെള്ളാരക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി സമൂഹത്തെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'സ്‌നേഹാദരം 2026' ശ്രദ്ധേയമായി. പെരുന്തട്ട ഗവ.യു.പി സ്‌കൂളില്‍ നടന്ന പരിപാടി കൃഷിമന്ത്രി അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വെള്ളാരക്കുന്ന് പൗരസമിതി പ്രസിഡന്റ് കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.
കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് ബാവ കെ.കെ., രാജാറാണി, രവി, പി.ടി.എ പ്രസിഡന്റ് ബെന്നി ലൂയിസ്, സെന്റ് ജൂഡ്‌സ് ചര്‍ച്ച് ചുണ്ടേല്‍ പ്രതിനിധി ഫാ. ജോണ്‍സണ്‍ അവിര, ശ്രീ മഹാവിഷ്ണു ക്ഷേത്രം പെരുന്തട്ട പ്രതിനിധി രവി ചന്ദ്രന്‍, വെള്ളാരക്കുന്ന് മഹല്ല് കമ്മിറ്റി സെക്രട്ടറി ഹനീഫ കെ., ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)