കൽപ്പറ്റ

ഒരുവുമ്മല്‍ക്കടവ് പാലവും റോഡും യാഥാര്‍ത്ഥ്യമാക്കും; ബജറ്റില്‍ ഉള്‍പ്പെടുത്തി അടിയന്തര പരിഹാരം കാണും: മന്ത്രി അഡ്വ.ടി.സിദ്ദിഖ്

ഒരുവുമ്മല്‍ക്കടവ് പാലവും റോഡും യാഥാര്‍ത്ഥ്യമാക്കും; ബജറ്റില്‍ ഉള്‍പ്പെടുത്തി അടിയന്തര പരിഹാരം കാണും: മന്ത്രി അഡ്വ.ടി.സിദ്ദിഖ്

കല്‍പ്പറ്റ: തരിയോട്  വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഒരുവുമ്മല്‍ക്കടവിലെ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കൃഷികര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉറപ്പുനല്‍കി. ഈ വര്‍ഷത്തെ ബജറ്റിലോ, അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ബജറ്റിലോ ഉറപ്പായും ഉള്‍പ്പെടുത്തി പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഒരുവുമ്മല്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ മാടക്കുന്ന് സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലും കാവുംമന്ദം  ഐക്കരപ്പടി  മാടക്കുന്ന്  ഒരുവുമ്മല്‍ കടവ് പ്രദേശത്തിന്റെ സമഗ്ര വികസന നയരേഖ സമര്‍പ്പണ ചടങ്ങിലും സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒരുവുമ്മല്‍ പൗരസമിതി ചെയര്‍മാന്‍ ജിജോ പൊടിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബെന്നി വട്ടക്കാമൂളയില്‍ സ്വാഗതവും വികസന നയരേഖ അവതരണവും നിര്‍വ്വഹിച്ചു.
?തരിയോട്‌വെങ്ങപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരുവുമ്മല്‍ക്കടവില്‍ പാലമില്ലാത്തതിനാല്‍ നിലവില്‍ ചെക്ക് ഡാമിന് മുകളിലൂടെയാണ് പ്രദേശവാസികള്‍ അപകടകരമായി സഞ്ചരിക്കുന്നത്. മണ്‍സൂണ്‍ കാലത്ത് ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, െ്രെടബല്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്താന്‍ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങേണ്ട ദുരിതവും, ആദിവാസി ഉന്നതികളിലടക്കമുള്ള യാത്രാക്ലേശവും ചൂണ്ടിക്കാട്ടിയുള്ള വികസന നയരേഖ പൗരസമിതി മന്ത്രിക്ക് കൈമാറി.
?ജനപ്രതിനിധികളും വിശിഷ്ടാതിഥികളുമായ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി സണ്ണി, വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഥില എന്‍.കെ, തരിയോട് പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ജെസ്സി തോമസ്, രാജന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പൗരസമിതി ഭാരവാഹികളും നൂറുകണക്കിന് പ്രദേശവാസികളും ചടങ്ങില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ