കൽപ്പറ്റ

മുതിര്‍ന്നപൗരന്മാര്‍ക്ക് ബസ്സില്‍ യാത്രസൗജന്യം അനുവദിക്കുക: രവീന്ദ്രന്‍ മാണിയാട്ട്

മുതിര്‍ന്നപൗരന്മാര്‍ക്ക് ബസ്സില്‍ യാത്രസൗജന്യം അനുവദിക്കുക: രവീന്ദ്രന്‍ മാണിയാട്ട്

കല്‍പ്പറ്റ: കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസ്സില്‍ സൗജന്യയാത്ര അനുവദിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നിര്‍മ്മാണത്തിനായി രവീന്ദ്രന്‍ മാണിയാട്ട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പുനഃനിര്‍മ്മാണത്തിനായി യൗവ്വന കാലത്ത് ജോലി ചെയ്ത് നാടിനെ ഇന്നത്തെ നിലയിലെത്തിച്ചു സംരക്ഷിച്ച വയോജനങ്ങള്‍ക്ക് ബസ് യാത്ര സൗജന്യം അനുവദിക്കേണ്ടത് അനിവാര്യമാണ്. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പികെ മത്തായി നഗറില്‍ (എംഎന്‍ സ്മാരകം കല്‍പ്പറ്റ) വെച്ച് നടന്ന സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് കെ. എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പര്‍ എം.എഫ് ഫ്രാന്‍സിസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


 ജില്ലാ സെക്രട്ടറി വി.വി.ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി വി.യൂസഫ് വരവു ചിലവുകണക്കുകളും അവതരിപ്പിച്ചു. എസ്സ് എസ്സ് പി.സി ജില്ലാ സെക്രട്ടറി കെ. എ. പ്രേംജിത്ത്, മാത്യു കോട്ടൂര്‍, വില്‍സണ്‍ ഡിസൂസ , ഡോ അമ്പി ചിറയില്‍, കെ.വിജയകുമാരി, ലീലാമണി കെ, എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍പ് ഏജ് ഇന്ത്യ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ആതിര പി മണി വയോജന നിയമവും വയോജന സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.പുതിയ ഭാരവാഹികളായി കെഎം ബാബു ജില്ലാ പ്രസിഡണ്ട് ,വി വി ആന്റണി ജില്ലാ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ