കൽപ്പറ്റ

വയനാട് ടൗണ്‍ഷിപ്പ്: രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്കായി ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു

വയനാട് ടൗണ്‍ഷിപ്പ്: രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്കായി ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്ന 149 ഗുണഭോക്താക്കള്‍ക്ക് ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. ഗുണഭോക്താക്കള്‍ക്കായി ഒരുക്കുന്ന വീടുകള്‍, അനുബന്ധ സൗകര്യങ്ങള്‍, അടിസ്ഥാന വികസന സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ അരുണ്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ. ടി രാകേഷ് എന്നിവര്‍ ക്ലാസെടുത്തു. യു.എല്‍.സി.സി.എസ്, കിഫ്‌കോണ്‍ എന്‍ജിനീയര്‍മാര്‍ വീടുകളുടെ നിര്‍മാണ രീതി വിശദീകരിച്ചു. ടൗണ്‍ഷിപ്പ് പദ്ധതിയുടെ വിവിധ ഘടകങ്ങള്‍, ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍, താമസം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ വിശദീകരിക്കുകയും  ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 


രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് ടൗണ്‍ഷിപ്പിന്റെ രൂപ രേഖയും  സൗകര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണ നല്‍കുന്നതിനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരിപാടി സഹായകമായി. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടി
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍  ഉദ്ഘാടനം ചെയ്തു. പുല്‍പ്പാറ കൗണ്‍സിലര്‍ ഷമീര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ