കൽപ്പറ്റ

മലയാളഭാഷാ വാരാചരണം നടത്തി

മലയാളഭാഷാ വാരാചരണം നടത്തി

കല്‍പ്പറ്റ: ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അജീഷ് കെ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. പൈ മിനി അധ്യക്ഷത വഹിച്ചു. ഔദ്യോഗിക രംഗത്ത് മലയാള ഭാഷയുടെയും ഭരണ് ഭാഷയുടെയും പ്രാധാന്യത്തെക്കുറിച്ചും എഴുത്തുകാരന്‍ ശ്രീജിത്ത് ശ്രീവിഹാര്‍ ക്ലാസെടുത്തു. അമ്പലവയല്‍ ആയുര്‍വേദ ഗവ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറും എഴുത്തുകാരിയുമായ ഡോ നിഖില ചന്ദ്രന്‍, എഴുത്തുകാരന്‍ ശ്രീജിത്ത് ശ്രീവാഹിന്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. 


നഷണല്‍ ആയുഷ് മിഷന്‍  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ രഞ്ജിത്ത്, സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വി.പി ആരിഫ, ഡോ. കെ പ്രഷീല, ഡോ. എബി ഫിലിപ്പ്, എം അനിത, ഡോ. നിഖില ചന്ദ്രന്‍, വേങ്ങപ്പള്ളി ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുബിഷ, കോട്ടത്തറ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ദിവ്യ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ