വൈത്തിരി:സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 'പെണ്‍മ 2026' വനിതാ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒകങഡജ സ്‌കൂളില്‍ നടന്ന സംഗമം കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ അധ്യക്ഷത വഹിച്ചു.
സ്ത്രീകളുടെ കഴിവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും അവകാശ സംരക്ഷണത്തിനും സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനും പ്രോത്സാഹനം നല്‍കുന്നതിനും സംഗമം വേദിയായി. സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനൊപ്പം വിവിധ മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങള്‍ പങ്കുവെക്കാനും പരിപാടിയിലൂടെ അവസരമൊരുക്കി.
സ്ത്രീകളുടെ ശാക്തീകരണവും തുല്യനീതിയും ലക്ഷ്യമിട്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് 'പെണ്‍മ 2026' പുതിയ ഊര്‍ജം പകരുന്നതായി മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വൈത്തിരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പഞ്ചായത്തിലെ വനിതകള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)