കല്‍പ്പറ്റ: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്‍പ്പറ്റയിലെ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഹാര്‍മണി' ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. നവംബര്‍ 20, 21, 22 തീയതികളിലായി നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ വി. വിശ്വനാഥന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം, സാമൂഹികബോധം, സര്‍ഗാത്മക കഴിവുകള്‍, കൂട്ടായ പ്രവര്‍ത്തനശേഷി എന്നിവ വളര്‍ത്തുന്നതിനായി വിവിധ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മോട്ടിവേഷന്‍ ക്ലാസ്, നിര്‍മ്മാണ ശില്‍പശാല, ഫീല്‍ഡ് സന്ദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും. പഠനാനുഭവങ്ങള്‍ക്കപ്പുറം ജീവിതാനുഭവങ്ങളും സാമൂഹിക ഇടപെടലുകളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സല്‍മ ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ജയരാജന്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ സതീശന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മുനവ്വര്‍ സര്‍,സജിനി ടീച്ചര്‍ ,വനജ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അഭിപ്രായങ്ങൾ (Comments)