കല്‍പ്പറ്റ: പഠനയാത്രയുടെ ഭാഗമായി പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും വയനാട് ജില്ലാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ വിദ്യാര്‍ത്ഥികള്‍ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസുമായി നേരിട്ട് സംവദിച്ചു. പോലീസ് സേനയുടെ പ്രവര്‍ത്തനരീതികള്‍, ക്രമസമാധാന പാലനം, സൈബര്‍ സുരക്ഷ, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവി ലളിതവും വിശദവുമായി മറുപടി നല്‍കി. നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓരോ വിദ്യാര്‍ത്ഥിയും സമൂഹത്തിലെ ഉത്തമ പൗരന്മാരായി വളരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.
പോലീസ് ഓഫീസിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങിയത്. അധ്യാപകരായ എം.എ ഷാനിബ, എ.എ അഫ്‌സീന, ടി.സി അശ്വിനി, കെ.എസ് ശ്രുതി, കെ. വൈശാലി, കെ.ടി ആയിഷ, സുസ്മിത മണ്ടേല്‍, സ്‌കൂള്‍ ജീവനക്കാരനായ റുക്‌നുദ്ധീന്‍ തുടങ്ങിയവരാണ് കുട്ടികളോടൊപ്പം ഉണ്ടായിരുന്നത്.
അഭിപ്രായങ്ങൾ (Comments)