ചെന്നലോട്: കല്‍പ്പറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലാമേളയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ചെന്നലോട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വിജയാഘോഷ റാലി സംഘടിപ്പിച്ചു.ഉപജില്ലാ കലാമേളയില്‍ എല്‍.പി. ജനറല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, അറബിക് കലാമേളയില്‍ എല്‍.പി. വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്‌കൂള്‍ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
വിജയികളായ പ്രതിഭകളെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ റാലിക്ക് അധ്യാപകരും പി.ടി.എ. ഭാരവാഹികളും നേതൃത്വം നല്‍കി.
വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവേശപൂര്‍വം പങ്കെടുത്ത റാലിയില്‍ മുദ്രാവാക്യങ്ങളും ആരവങ്ങളുമായി വിദ്യാലയവും പരിസരവും ആഘോഷനിറവിലായി.
അഭിപ്രായങ്ങൾ (Comments)