കൽപ്പറ്റ

ടൗണ്‍ഷിപ്പിലെ വെള്ളക്കെട്ട്:സി.ഡബ്ല്യു.ആര്‍.ഡി.എം പ്രാഥമിക സ്ഥല പരിശോധന നടത്തി

ടൗണ്‍ഷിപ്പിലെ വെള്ളക്കെട്ട്:സി.ഡബ്ല്യു.ആര്‍.ഡി.എം പ്രാഥമിക സ്ഥല പരിശോധന നടത്തി

കല്‍പ്പറ്റ: ടൗണ്‍ഷിപ്പിലെ വെള്ളക്കെട്ടും മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഉദ്യോഗസ്ഥര്‍ പ്രാഥമിക സ്ഥല പരിശോധന പൂര്‍ത്തിയാക്കി. വീടുകളിലേക്ക് കയറുന്ന വെള്ളം ഒഴിവാക്കുന്നതിനും ഡ്രെയിനേജ് പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ വി. ചെല്‍സാസിനി നിര്‍ദ്ദേശം നല്‍കി. അടുത്ത മഴക്കാലത്തിന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും കളക്ടറേറ്റില്‍ നടന്ന സി.ഡബ്ല്യു.ആര്‍.ഡി.എം പ്രൊപ്പോസല്‍ അവതരണ യോഗത്തില്‍ തീരുമാനമായി.

ഒക്ടോബറില്‍ നടന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരം പ്രധാന റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബൈപ്പാസില്‍ ഡ്രെയിനേജ് നിര്‍മ്മിക്കുന്നതിന് 80 ലക്ഷം രൂപയും റാട്ടക്കൊല്ലി റോഡിലെ ഡ്രെയിനേജ് നിര്‍മ്മാണത്തിന് 35 ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. പദ്ധതികളുടെ ഭരണാനുമതി ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ് അറിയിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ