കല്‍പ്പറ്റ: വയനാട് ടൂറിസം മേഖലയിലെ സംരംഭകരെ ഏകോപിപിച്ച് ടൂറിസം വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച വയനാട് ടൂറിസം ഫെഡറേഷന്റെ ഓഫീസ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബീ ക്രാഫ്റ്റ് ചെയര്‍മാന്‍ ഉസ്മാന്‍ മദാരി ഓഫീസ് ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ഫെഡറേഷന്‍ സെക്രട്ടറി മുഹമ്മദ് നിയാസ് ടി സ്വാഗതവും ഫെഡറേഷന്റെ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ വി.പി അദ്ധ്യക്ഷതയും വഹിച്ചു.ബിടുബി കണക്ട് ശില്‍പ്പശാല ഫാസില്‍ യൂസഫ് കെ.പി. ആല്‍ഫിന്‍ കെ, പ്രശോഭ് എഫ്, എന്നിവര്‍ നയിച്ചു. ഫൗണ്ടര്‍ മെംബര്‍ഷിപ്പ് ക്യാമ്പയിനിന് രതീഷ് കെ, ജംഷീര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. ബ്ദുള്‍ ജലീല്‍, നാസര്‍ ടാസ്‌ക്, മുഹമ്മദ് എം.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മീര്‍ ഒ.എച്ച് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
വയനാട് ടൂറിസം ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
അഭിപ്രായങ്ങൾ (Comments)