കൽപ്പറ്റ

ആല്‍ബര്‍ട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു.          

ആല്‍ബര്‍ട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു.          

കല്‍പ്പറ്റ: എല്‍നീനോ പ്രതിഭാസത്തിന്റെ ഭാഗമായി ചുഴലിക്കാറ്റിലും മഴയിലും കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെള്ളമുണ്ട ഒഴുക്കന്‍മൂല മാടപ്പള്ളി കുന്നേല്‍ സുനീഷിന്റെ മകന്‍ ആല്‍ബര്‍ട്ടോ റെയ്ഡന്‍ ജോസഫിന്റെ  ചികിത്സയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക ഇന്നത്തെ മന്ത്രിസഭായോഗം അനുവദിച്ചതെന്ന് കൃഷിമന്ത്രി അഡ്വ.ടി.സിദ്ദീഖ് പറഞ്ഞു. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതില്‍ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. ഒരാളുടെ ചികിത്സയ്ക്കായി  കഴിഞ്ഞ 10 വര്‍ഷത്തിനിടെ സി.എം.ഡി. ആര്‍. എഫില്‍  നിന്ന് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന  തുകയാണ് ഇത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സ്‌കൂള്‍വിട്ട് മാതാപിതാക്കളോടൊപ്പം  വീട്ടിലേക്ക് പോകും വഴി റൈയ്ഡന്റെ തലയില്‍ കവുങ്ങ് വീണത്. ആദ്യം മേപ്പാടി വിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലുമായി അഞ്ച് സര്‍ജറികള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ കോഴിക്കോട് മിംസില്‍ ചികിത്സയിലുള്ള റെയ്ഡനെ  ഉടന്‍ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകും.  തുടര്‍ ചികിത്സക്കായി 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ചികിത്സാസഹായ കമ്മിറ്റി ഇതിനോടകം പകുതി തുക കണ്ടെത്തിക്കഴിഞ്ഞു.

 അല്‍കരാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നാസര്‍ കുനിങ്ങാരത്ത്  റൈയ്ഡന് വീട് നിര്‍മ്മിച്ച്  നല്‍കുന്നുണ്ട്. വീടിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു.   ചികിത്സ ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെയും മന്ത്രി   ടി സിദ്ദിഖിനെയും  ചികിത്സാ സഹായ കമ്മിറ്റി അഭിനന്ദിച്ചു.
ഥീൗ ലെിേ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ